Update Body
'ഓപ്പറേഷൻ തൂഫാൻ 2.0': ഇരിങ്ങാലക്കുട നഗരസഭയിൽ വാർഡ് തല ഉദ്ഘാടനം നിർവ്വഹിച്ചു
ഇരിങ്ങാലക്കുട: ലഹരിക്കെതിരെയുള്ള സംസ്ഥാന വ്യാപക പ്രചാരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച 'ഓപ്പറേഷൻ തൂഫാൻ 2.0' പദ്ധതിയുടെ ഇരിങ്ങാലക്കുട നഗരസഭാ തല ഉദ്ഘാടനം അയ്യങ്കാവ് മൈതാനത്ത് വെച്ച് നടന്നു. സെപ്റ്റംബർ 28 രാവിലെ 11 മണിക്ക് നടന്ന ചടങ്ങിൽ നഗരസഭാ ചെയർപേഴ്സൺ ശ്രീ. എം. പി. ജാക്സൺ വാർഡ് തല ഉദ്ഘാടനം നിർവ്വഹിച്ചു.
പദ്ധതിയുടെ ഭാഗമായി നഗരസഭയിലെ ഓരോ വാർഡിൽ നിന്നും തെരഞ്ഞെടുത്ത 10 പേർ അടങ്ങുന്ന വളണ്ടിയർ സംഘത്തെ 'തൂഫാൺ വാളണ്ടിയർമാരായി' പ്രഖ്യാപിക്കുകയും അവർക്കുള്ള ബാഡ്ജുകൾ വിതരണം ചെയ്യുകയും ചെയ്തു.
വൈസ് ചെയർപേഴ്സൺ ശ്രീമതി. ചിന്താ ധർമരാജൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ നഗരസഭാ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സന്മാർ, ഇരിങ്ങാലക്കുട പോലീസ് സർക്കിൾ ഇൻസ്പെക്ടർ ശ്രീ. പ്രദീപ്, നഗരസഭാ വാർഡ് കൗൺസിലർമാർ, ക്ലീൻ സിറ്റി മാനേജർ, മറ്റ് നഗരസഭാ ഉദ്യോഗസ്ഥർ എന്നിവരും ഇരിങ്ങാലക്കുട ഗേൾസ് സ്കൂളിലെ എൻ.എസ്.എസ്. വളണ്ടിയർമാരും പങ്കെടുത്തു. ചടങ്ങിൽ നഗരസഭാ ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ നിസാർ സ്വാഗതം ആശംസിച്ചു.
ഉദ്ഘാടന ചടങ്ങിന് തുടർന്ന് ലഹരി ഉപയോഗത്തിനെതിരെ അവബോധം സൃഷ്ടിച്ചുകൊണ്ട് ഇരിങ്ങാലക്കുട ഗേൾസ് സ്കൂളിലെ എൻ.എസ്.എസ്. വിദ്യാർത്ഥികൾ അവതരിപ്പിച്ച തെരുവ് നാടകവും ലഹരിവിരുദ്ധ നൃത്തവും അരങ്ങേറി.
തുടർന്ന്, പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനത്തിന്റെ തത്സമയ സംപ്രേക്ഷണം (Live Stream) നഗരസഭാ കൗൺസിൽ ഹാളിൽ സജ്ജീകരിച്ചു. കൗൺസിലർമാരും എൻ.എസ്.എസ്. വളണ്ടിയർമാരും നഗരസഭാ ഉദ്യോഗസ്ഥരും തത്സമയ സംപ്രേക്ഷണ ചടങ്ങിൽ പങ്കെടുത്തു.

Update Image